കൊച്ചി: ജർമൻ പബ്ലിക് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ അവസരമൊരുക്കുന്ന കേരളത്തിലെ ആദ്യത്തെ എക്സ്ക്ലൂസീവ് ജർമൻ പബ്ലിക് യൂണിവേഴ്സിറ്റി അഡ്മിഷൻ ഡേ സാന്റാ മോണിക്ക എബ്രോഡിന്റെ കൊച്ചി മേഴ്സി എസ്റ്റേറ്റ് രവിപുരം ഓഫീസിൽ ഇന്ന് നടക്കും. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ നടക്കുന്ന അഡ്മിഷൻ ഡേയിൽ പ്രവേശനം സൗജന്യമാണ്.
ട്യൂഷൻ ഫീസ് ഇല്ലാതെ പഠിക്കാവുന്ന ആയിരത്തിലധികം കോഴ്സുകൾ അഡ്മിഷൻ ഡേയിലെ പ്രദർശനത്തിൽ പങ്കെടുത്ത് തെരഞ്ഞെടുക്കാം. മാസ്റ്റേഴ്സ്, ബാച്ചിലർ പ്രോഗ്രാമുകളിലേക്കും ഔസ്ബിൽഡംഗ് പ്രോഗ്രാമുകളിലേക്കും സ്പോട്ട് പ്രൊഫൈൽ അസസ്മെന്റ്, കൗണ്‍സലിംഗ് സേവനങ്ങൾ ലഭ്യമായിരിക്കും. ഇന്നുതന്നെ പ്രവേശന അപേക്ഷകൾ സമർപ്പിക്കാനുള്ള അവസരവും ഉണ്ടായിരിക്കും.
ജർമനിയിൽ എംബിബിഎസ് അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി സൗജന്യ ഹ്യൂമൻ മെഡിസിൻ സ്പെഷൽ ഡെസ്ക് ഡോക്യുമെന്റ് വെരിഫിക്കേഷൻ സ്പോട്ട് എലിജിബിലിറ്റി ചെക്ക് കോഴ്സ് ഫൈനലൈസേഷൻ, എപിഎസ് ഇനിഷ്യൻ എഡ്യുക്കേഷൻ ലോൺ അസിസ്റ്റൻസ് സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്ന് പരിപാടിയിൽ പങ്കെടുത്ത് രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് ഏജൻസി രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കില്ല. ഇതോടൊപ്പംതന്നെ ഐഇഎൽടിഎസ് പരിശീലനത്തിനു ഫീസിനത്തിൽ 40 ശതമനം കിഴിവും ജർമൻ ഭാഷാ പരിശീലന പരിപാടിക്ക് 40 ശതമാനം കിഴിവും ലഭിക്കും.
പ്ലസ് ടുപൂർത്തിയാക്കിവർക്കു ഡയറക്റ്റ് ബാച്ലർ കോഴ്സ്ചെയ്യാനുള്ള സാധ്യതകളെ കുറിച്ചും യോഗ്യത നിർണയ മാനദണ്ഡങ്ങൾ, വീസ, സ്കോളർഷിപ്പ് മാര്‍ഗദര്‍ശനം, ഏറ്റവും പുതിയ വീസ നിയമങ്ങള്‍, ജർമനിയിലെ പിആർ സാധ്യതകൾ, സിറ്റിസൺഷിപ്, നഴ്സിംഗ് വർക്ക് പെർമിറ്റ്, എഫ്എസ്ജെ, ഓസ് ബിൽഡിംഗ് ഡിമാൻഡ് ലിസ്റ്റിലെ ജോലി സാധ്യതകൾ എന്നിവയെ കുറിച്ച് വിശദമാക്കുന്ന സെമിനാറും ഉണ്ടായിരിക്കും.
സ്പോട് അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ എല്ലാ അക്കാദമിക് രേഖകളും, പാസ് പോർട്ടിന്റെ പകർപ്പും കരുതണം. പങ്കെടുക്കുന്നവർ www.santam onicaedu.in എന്ന സൈറ്റിൽ പേർ രജിസ്റ്റർ ചെയ്യണം. ഫോൺ: 0484 4150999, 9645222999.